സുബ്രതോ ഫുട്ബോൾ ; അവിട്ടത്തൂർ സ്കൂൾ ജേതാക്കൾ

ശ്രീകൃഷ്ണപുരം (പാലക്കാട്)
അണ്ടർ 17 പെൺകുട്ടികളുടെ സുബ്രതോ മുഖർജി സംസ്ഥാന ഫുട്ബോൾ ടൂർണമെന്റിൽ തൃശൂർ അവിട്ടത്തൂർ എൽബിഎസ്എം എച്ച്എസ്എസ് ജേതാക്കളായി. ഫൈനലിൽ തൃശൂർ ആളൂർ എസ്എൻവി എച്ച്എസ്എസിനെ ടൈബ്രേക്കറിൽ 4- –3ന് പരാജയപ്പെടുത്തി.
ലൂസേഴ്‌സ് ഫൈനലിൽ എറണാകുളം എസ്‌ആർവിജിഎം എച്ച്എസ്‌എസിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി കണ്ണൂർ ജിവിഎച്ച്എസ്‌എസ് മൂന്നാംസ്ഥാനം നേടി.
മികച്ച കളിക്കാരിയായി പി എസ് വർഷയും (ആളൂർ സ്കൂൾ) ഗോൾ കീപ്പറായി അൽശിഖ രാമചന്ദ്രനും (അവിട്ടത്തൂർ സ്കൂൾ), വാഗ്ദാനതാരമായി നേഹ സജിയും (കണ്ണൂർ ജിവിഎച്ച്എസ്‌എസ്) തെരഞ്ഞെടുക്കപ്പെട്ടു. കെ പ്രേംകുമാർ എംഎൽഎ ട്രോഫി സമ്മാനിച്ചു.









0 comments