സബ്‌ജൂനിയർ ഫുട്‌ബോൾ: കോഴിക്കോടിന് കിരീടം


സ്വന്തം ലേഖകൻ
Published on Jul 21, 2025, 01:28 AM | 1 min read
ആലപ്പുഴ : ആൺകുട്ടികളുടെ സബ്‌ജൂനിയർ ഫുട്‌ബോൾ കിരീടം കോഴിക്കോട് സ്വന്തമാക്കി. ടൈബ്രേക്കിലേക്ക് നീണ്ട ഫൈനലിൽ മലപ്പുറത്തെ 3–-2ന് തോൽപ്പിച്ചു. നിശ്‌ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ചു. എറണാകുളത്തെ പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാംസ്ഥാനം നേടി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി മലപ്പുറത്തിന്റെ പി ആദിത്തും ഗോൾ കീപ്പറായി തിരുവനന്തപുരത്തിന്റെ എ ജാക്‌സണും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോടിന്റെ മുഹമ്മദ് നിഹാലാണ് ഫൈനലിലെ മികച്ച കളിക്കാരൻ.
ഫെയർ പ്ലേ അവാർഡ് തിരുവനന്തപുരം നേടി.









0 comments