സന്തോഷ് ട്രോഫി: ഷഫീഖ് ഹസൻ കേരള കോച്ച്


Sports Desk
Published on Oct 09, 2025, 12:09 AM | 1 min read
കോഴിക്കോട്
സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിന്റെ മുഖ്യപരിശീലകനായി എം ഷഫീഖ് ഹസനെ നിയമിച്ചു.
കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തെ ചാമ്പ്യൻമാരാക്കിയ മുപ്പത്തൊമ്പതുകാരൻ സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സിന്റെ സഹപരിശീലകനുമാണ്. എഎഫ്സി എ ലൈസൻസ് ഉടമകൂടിയാണ് വയനാട് സ്വദേശി. എബിൻ റോസാണ് സഹപരിശീലകൻ. മുൻ സന്തോഷ് ട്രോഫി താരമായിരുന്ന എബിൻ കോവളം എഫ്‌സി കോച്ചാണ്. തിരുവനന്തപുരം സ്വദേശിയാണ്.
അടുത്ത വർഷം ജനുവരിയിലാണ് സന്തോഷ് ട്രോഫി. നിലവിലെ റണ്ണറപ്പായ കേരളത്തിന് ഇത്തവണ യോഗ്യതാ റൗണ്ട് കളിക്കേണ്ട. നേരിട്ട് ഫൈനൽ റൗണ്ടിൽ പന്തുതട്ടാം. വേദി തീരുമാനമായിട്ടില്ല.








0 comments