നികുതിവെട്ടിപ്പില്‍ ആഞ്ചലോട്ടി കോടതിയിൽ ഹാജരായേക്കും

കാർലോ ആഞ്ചലോട്ടി. ഫോട്ടോ: ഫെയ്‌സ്‌ബുക്ക്
മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ബുധനാഴ്‌ച കോടതിയിൽ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്.
2014ലും 2015 ലും ഇമേജ് റൈറ്റ്സിൽ നിന്ന് സ്പെയിനിന്റെ ഖജനാവിന് 9.16 കോടി രൂപയിൽ കൂടുതൽ (1.08 മില്യൺ ഡോളർ) നഷ്ടം വരുത്തിയെന്നാണ് ആരോപണം.
65കാരനായ ഇറ്റാലിയൻ താരത്തിന് നാല് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുന്നത്. വിചാരണ ബുധനാഴ്ച ആരംഭിക്കുമെന്നും രണ്ട് ദിവസം നീണ്ടുനിൽക്കുമെന്നും കോടതി വക്താവ് പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി മാഡ്രിഡ് കോടതിയിലാണ് വിചാരണ നടക്കുക. വാദം കേൾക്കൽ ആരംഭിക്കുന്നതിന് മുമ്പോ അല്ലെങ്കിൽ വാദത്തിന്റെ ഘട്ടത്തിലോ കക്ഷികൾക്ക് കോടതിക്ക് പുറത്ത് കരാറിലെത്താം. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്പെയിനിന്റെ ഡീഗോ കോസ്റ്റ തുടങ്ങിയ മുൻനിര കളിക്കാർ മുമ്പ് സമാനമായ ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അവ വലിയ പിഴകളോടെ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയിട്ടുണ്ട്.









0 comments