print edition കരുത്തുകാട്ടി റയൽ

ബാഴ്സലോണയ്‌ക്കെതിരെ റയലിന്റെ വിജയഗോൾ നേടിയ ജൂഡ് ബെല്ലിങ്‌ഹാം
മാഡ്രിഡ്
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡിന്റെ കുതിപ്പ്. 10 കളി പൂർത്തിയായപ്പോൾ ഒന്നാംസ്ഥാനത്ത് അഞ്ച് പോയിന്റ് ലീഡായി. ആകെ 27 പോയിന്റാണ്. രണ്ടാമതുള്ള നിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണയ്‌ക്ക് 22. സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ 2–1ന് തോൽപ്പിച്ചാണ് റയൽ തിളങ്ങിയത്. കിലിയൻ എംബാപ്പെയും ജൂഡ് ബെല്ലിങ്‌ഹാമും ലക്ഷ്യം കണ്ടു. ഫെർമിൻ ലോപെസാണ് ബാഴ്‌സയ്‌ക്കായി വലകുലുക്കിയത്. കഴിഞ്ഞതവണ ഇരുടീമുകളും ഏറ്റുമുട്ടിയ നാല് മത്സരത്തിലും ബാഴ്‌സയ്‌ക്കായിരുന്നു ജയം.









0 comments