ലിയാൻഡ്രോ പരദേസ് ബോക്ക ജൂനിയേഴ്സിലേക്ക് മടങ്ങുന്നു

പാരിസ്: ഇറ്റാലിയൻ ക്ലബ് എ എസ് റോമയിൽ നിന്ന് മിഡ്ഫീൽഡർ ലിയാൻഡ്രോ പരദേസ് ബാല്യകാല ക്ലബ്ബായ ബോക്ക ജൂനിയേഴ്സിലേക്ക് മടങ്ങുന്നു. 30കാരനായ അർജന്റീനൻ താരം 3.5 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് അംഗീകരിച്ചെന്നാണ് റിപ്പോർട്ട്.
നിലവിൽ ഒരു വർഷം കൂടി റോമയുമായി കരാറുള്ള താരം ബോക്ക ജൂനിയേഴ്സുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പിടുമെന്നാണ് സൂചന. ഫിഫ ക്ലബ് ലോകകപ്പിനായി ബോക്ക ജൂനിയേഴ്‌സ് നിലവിൽ അമേരിക്കയിലായതിനാൽ വരും ദിവസങ്ങളിൽ കരാർ അന്തിമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബോക്കയുടെ അക്കാദമിയിലൂടെ വളർന്നുവന്ന പരദേസ് നീണ്ടകാലം അർജന്റീനിയൻ ക്ലബ്ബിനായി കളിച്ചു. 2010ലാണ് ബൊക്ക ജൂനിയേഴ്സിനായി താരം അരങ്ങേറ്റം കുറിച്ചത്.









0 comments