കിക്കെടുക്കാനെത്തിയപ്പോൾ കൂകിവിളി, ശബ്ദം പോരെന്ന് നെയ്മർ; പിന്നാലെ കോർണർ കിക്ക് വലയിലാക്കി മറുപടി

photo credit: X
സാവോ പോളോ : കൂകി വിളിച്ച എതിർ ടീമിന്റെ ആരാധകർക്ക് ഗോളിലൂടെ മറുപടി നൽകി ബ്രസീലിയൻ താരം നെയ്മർ. നിലവിൽ സാന്റോസിൽ കളിക്കുന്ന താരം ഒളിമ്പിക് ഗോളിലൂടെയാണ് ഹേറ്റേഴ്സിന് മറുപടി നൽകിയത്. പോളിസ്റ്റ എ വൺ ലീഗ് മത്സരത്തിൽ ഇന്റർനാഷണൽ ഡെ ലിമെയ്റയ്ക്കെതിരെയായിരുന്നു നെയ്മറിന്റെ സൂപ്പർ ഗോൾ.
മത്സരത്തിന്റെ 27ാം മിനിറ്റിലാണ് നെയ്മർ ഗോൾ നേടിയത്. കോർണർ കിക്കെടുക്കാനായി നെയ്മർ എത്തിയപ്പോൾ ലിമെയ്റ ആരാധകർ കൂക്കി വിളിക്കുകയായിരുന്നു. എന്നാൽ ശബ്ദം പോരെന്ന് മറുപടി നൽകിയ നെയ്മർ തൊട്ടടുത്ത നിമിഷം കോർണർ കിക്ക് വലയിലാക്കി.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഗോളിന് ശേഷം സാന്റോസ് ആരാധകർ ആഹ്ലാദം പ്രകടിപ്പിക്കുന്നതും ലിമെയ്റ ആരാധകർ ഞെട്ടി നിൽക്കുന്നതകും വീഡിയോയിൽ കാണാം. മത്സരത്തിൽ സാന്റോസ് എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. സാന്റോസിനായുള്ള നെയ്മറിന്റെ രണ്ടാമ ഗോളാണിത്. ബാഴ്സയിലെത്തുന്നതിനു മുമ്പ് സാന്റോസിന്റെ താരമായിരുന്നു നെയ്മർ. സൗദി ക്ലബ്ബായ അൽ ഹിലാലിൽ നിന്നാണ് തിരിച്ച് സാന്റോസിലെത്തിയത്.









0 comments