ന്യൂസിലൻഡ് ഫുട്‌ബോൾ ലോകകപ്പിലേക്ക്; യോഗ്യത നേടുന്ന രണ്ടാമത്തെ ടീം

ഓക്‌ലൻഡ്: 2026 ഫുട്‌ബോൾ ലോകകപ്പിന് യോഗ്യത നേടി ന്യൂസിലൻഡ്. ഓഷ്യാനിയൻ മേഖലാ ഫൈനലിൽ ന്യൂ കാലെഡോണിയയെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ടീം യോഗ്യത നേടിയത്. ഇതോടെ ജപ്പാന് പിന്നാലെ ലോകകപ്പിന് യോഗ്യത നേടുന്ന ടീമായി ന്യൂസിലൻഡ് മാറി.
മൂന്നാം തവണയാണ് ന്യൂസിലൻഡ് യോഗ്യത നേടുന്നത്. 2010ലായിരുന്നു അവസാന നേട്ടം. 1982ൽ ആദ്യമായി ലോകകപ്പ് കളിച്ചു. ബഹ്‌റൈനെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ജപ്പാൻ യോഗ്യത നേടിയത്. ഏഷ്യൻ മേഖലയിലെ മൂന്നാംറൗണ്ടിൽ ഏഴ് കളിയിൽ 19 പോയിന്റുമായാണ് തുടർച്ചയായ എട്ടാംലോകകപ്പിൽ ടിക്കറ്റുറപ്പിച്ചത്. ആറെണ്ണം ജയിച്ചപ്പോൾ ഒന്ന് സമനിലയായി. കഴിഞ്ഞതവണ ഖത്തറിൽ പ്രീക്വാർട്ടറിൽ എത്തിയിരുന്നു. ജർമനി ഉൾപ്പെടെ വമ്പൻമാരെ അട്ടിമറിച്ചു.
ഇക്കുറി 42 ടീമുകൾക്കാണ് ലോകകപ്പിൽ ആകെ യോഗ്യത. അടുത്തവർഷം അമേരിക്കയും ക്യാനഡയും മെക്‌സിക്കോയും ചേർന്നാണ് ആതിഥേയരാകുന്നത്. ഈ മൂന്ന് ടീമുകൾ നേരിട്ട് യോഗ്യത നേടി.









0 comments