മുഹമ്മദ് സലാ ലിവർപൂളിൽ തുടരും

photo credit Mohamed Salah facebook
ലണ്ടൻ : ലിവർപൂളിനായി ഗോളടിക്കാൻ മുഹമ്മദ് സലാ വരും സീസണിലുമുണ്ടാകും. ഈജിപ്‌തിന്റെ മുന്നേറ്റക്കാരനുമായി കരാർ പുതുക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ക്ലബ് തീരുമാനിച്ചു. ജൂണിൽ മുപ്പത്തിരണ്ടുകാരന്റെ കാലാവധി അവസാനിക്കുകയാണ്. കരാർ പുതുക്കില്ലെന്നും താരം സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്നും വാർത്തകളുണ്ടായിരുന്നു. 2017 മുതൽ സലാ ലിവർപൂളിലുണ്ട്. ടീമിന്റെ എക്കാലത്തെയും മികച്ച മുന്നേറ്റതാരമായി മാറി. 394 കളിയിൽ 243 ഗോളും 111 അവസരങ്ങളും ഒരുക്കി.









0 comments