തോൽവി അറിയാതെ മെസിയും സംഘവും; കൊളംബസ് ക്രൂവിനെ വീഴ്ത്തി ഇന്റർ മയാമി

മയാമി: മേജർ ലീഗ് സോക്കറിൽ ലയണൽ മെസിയുടെ ഇന്റർ മയാമി അപരാജിത കുതിപ്പ് തുടരുന്നു. ലീഗിൽ തോൽവി അറിയാതെ മുന്നേറിയ കൊളംബസ് ക്രൂവിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്താണ് ഇന്റർ മയാമിയുടെ മുന്നേറ്റം. 30-ാം മിനിറ്റിൽ ബെഞ്ചമിൻ ക്രെമാഷിയാണ് മയാമിക്കായി വിജയഗോൾ നേടിയത്. ഇതോടെ മേജർ ലീഗ് സോക്കറിൽ പരാജയമറിയാത്ത ഏക ടീമായി മയാമി മാറി.
വിജയത്തോടെ ഇൻർ മയാമിക്ക് എട്ട് മത്സരത്തിൽ നിന്ന് 18 പോയന്റായി. അഞ്ച് ജയവും മൂന്ന് സമനിലയും നേടിയ ടീം പോയന്റ് പട്ടികയിൽ മൂന്നാമതാണ്. ഒമ്പത് മത്സരത്തിൽ നിന്ന് 19 പോയന്റുമായി ഷാർലറ്റ് എഫ്‌സിയാണ് പട്ടികയിൽ ഒന്നാമത്.









0 comments