സ്വപ്ന തുല്യമായ തിരിച്ചുവരവ്: മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ് ലീഗ് സെമിയിൽ

Manchester United

facebook.com/photo/Manchester United

വെബ് ഡെസ്ക്

Published on Apr 18, 2025, 11:24 AM | 1 min read

മാഞ്ചസ്റ്റർ: യൂറോപ്പ് ലീഗ് ക്വാർട്ടറിൽ ലിയോണിനെതിരെ അധികസമയത്ത് നേടിയ മൂന്ന് ​ഗോളിന്റെ പിൻബലത്തിൽ സെമിയിൽ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. 114-ാം മിനിറ്റുവരെ 2- 4ന് പുറകിൽ നിന്ന ശേഷമാണ് യുണൈറ്റഡ് സ്വപ്ന തുല്യമായ തിരിച്ചുവരവ് നടത്തിയത്. അവസാന നിമിഷം നേടിയ ​ഗോളോടെ രണ്ടാംപാദത്തിൽ 5–4ന്റെ വിജയമാണ് ടീം നേടിയത്. ആദ്യ പാദത്തിൽ രണ്ടു ​ഗോളുമായി ഇരുടീമും സമനിലയിൽ പിരിഞ്ഞു. ഇരുപാദങ്ങളിലുമായി 7-6ന്റെ ജയമാണ് മാഞ്ചസ്റ്റർ സ്വന്തമാക്കിയത്.


രണ്ടാം പാദത്തിന്റെ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ ലീഡ്. പത്താം മിനുറ്റിൽ മാനുവൽ ഉഗാർട്ടെ യുനൈറ്റഡിനായി ​ഗോൾ നേടി. ആദ്യപകുതി അവസാനിക്കാരിക്കെ 45-ാം മിനിറ്റിൽ ഡിയഗോ ഡാലോ ടീം ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ ലയോൺ തിരിച്ചടിച്ചു. 71ാം മിനുറ്റിൽ കൊറന്റിൻ ടൊലിസോയും 77ാം മിനുറ്റിൽ നിക്കൊളാസ് താഗിലിയാഫിക്കോയും ടീമിനായി ​ഗോൾ കണ്ടെത്തി. കളി സമനിലയിൽ തുടർന്നതോടെ മത്സരം അധികസമ​യത്തേക്ക് നീണ്ടു.


അതിനിടയിൽ ലിയോണിന്റെ കൊറന്റിൻ ടൊലീസോ 89-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ചുവപ്പുകാർഡ് വാങ്ങി പുറത്തുപോയി. പത്തുപേരായി ചുരുങ്ങിയെങ്കിലും മികച്ച കളി പുറത്തെടുത്ത ലയോണിനായി 104-ാം മിനിറ്റിൽ റയാൻ ചെർക്കിയും 109-ാം മിനുറ്റിൽ അലക്സാൻഡ്രെ ലക്കസാട്ടയും ലീഡ് നേടി. ഇതോടെ 4-2ന് യുണൈറ്റഡ് പുറകിലായി.


114-ാം മിനിറ്റിൽ പെനൽറ്റി ഗോളാക്കി മാറ്റി ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. കളി അവസാനിക്കാനിരിക്കെ 120-ാം മിനിറ്റിൽ കോബിയോ മാനോ യുണൈറ്റഡിന് സമനില സമ്മാനിച്ചു. പിന്നാലെ എക്‌സ്ട്രാ ടൈമിന്റെ ഇൻജുറി ടൈമിൽ 121-ാം മിനിറ്റിൽ ഹാരി മഗ്വെയിറിന്റെ ​ഗോളിലൂടെയാണ് ടീം ജയമുറപ്പിച്ചത്. സെമിയിൽ അത്‌ലറ്റിക് ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളി.



deshabhimani section

Related News

View More
0 comments
Sort by

Home