ജോട്ടയില്ലാതെ ആദ്യ മത്സരത്തിനിറങ്ങി ലിവർപൂൾ; റീത്ത്‌ സമർപ്പിച്ച്‌ എതിർ ടീം ക്യാപ്‌റ്റൻ

jota lfc.png

PHOTO: Facebook/Liverpool FC

avatar
Sports Desk

Published on Jul 13, 2025, 08:36 PM | 1 min read

പ്രസ്‌റ്റൺ: പോർച്ചുഗീസ്‌ താരം ഡിയോഗോ ജോട്ടയില്ലാതെ ആദ്യ മത്സരത്തിനിറങ്ങി ലിവർപൂൾ എഫ്‌ സി. ജൂലൈ മൂന്നിന്‌ രാവിലെയാണ്‌ സ്‌പെയ്‌നിൽ വച്ച്‌ ജോട്ടയും സഹോദരൻ ആന്ദ്രേയും കാറപകടത്തിൽ കൊല്ലപ്പെട്ടത്‌. ഈ സംഭവത്തിന്‌ ശേഷം ആദ്യമായാണ്‌ ലിവർപൂൾ ഗ്രൗണ്ടിലിറങ്ങുന്നത്‌. ഇംഗ്ലീഷ്‌ ക്ലബ്ബായ പ്രസ്റ്റണെതിരെയാണ്‌ അവരുടെ ഗ്രൗണ്ടിൽ ലിവർപൂളിന്റെ മത്സരം.


മത്സരം നടക്കുന്നത്‌ പ്രസ്‌റ്റണിലാണെങ്കിലും നിരവധി പേരാണ്‌ ജോട്ടയുടെ 20–ാം നമ്പർ ജെഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലെത്തിയത്‌. ജോട്ടയുടെ ചിത്രങ്ങളുള്ള കൊടികളും സ്‌കാർഫുകളുമായെത്തിയ ആരാധകർ താരത്തിനെ കുറിച്ചുള്ള പാട്ടും ആലപിച്ചു. നേരത്തെ ലിവർപൂൾ ജോട്ടയുടെ മരണത്തെത്തുടർന്ന്‌ താരം ധരിച്ചിരുന്ന 20–ാം നമ്പർ ജെഴ്‌സി പിൻവലിച്ചിരുന്നു.


ജോട്ടയുടെയും ആന്ദ്രേയുടെയും വിയോഗത്തിൽ ആദരമർപ്പിച്ചുകൊണ്ടുള്ള പരിപാടിയും പ്രസ്റ്റണിന്റെ നേതൃത്വത്തിൽ മത്സരത്തിന്‌ മുന്നേ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ചു. പരിപാടിയിൽ പ്രസ്റ്റണിന്റെയും ലിവർപൂളിന്റെയും ഗാനങ്ങളായ ‘കാന്റ്‌ ഹെൽപ്‌ ഫാളിങ്‌ ഇൻ ലൗവ്‌’ഉം ‘യു വിൽ നെവർ വാക്ക എലോൺ’ എന്നിവ ആലപിക്കുകയും ചെയ്തു. കറുത്ത ബാൻഡ്‌ കൈയിലണിഞ്ഞാണ്‌ ഇരു ടീമിലെയും താരങ്ങൾ ഗ്രൗണ്ടിലെത്തിയത്‌.


ജോട്ടയുടെയും ആന്ദ്രേയുടേയും പേരെഴുതിയ റീത്ത്‌ മത്സരം തുടങ്ങുന്നതിന്‌ മുൻപേ പ്രസ്റ്റൺ ക്യാപ്‌റ്റൻ ലിവർപൂൾ ആരാധകർക്ക്‌ മുന്നിൽ സമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home