Deshabhimani

കരാർ പ്രകാരം ജോട്ടയുടെ കുടുംബത്തിന്‌ രണ്ട്‌ വർഷം കൂടി ലിവർപൂൾ ശമ്പളം നൽകും– റിപ്പോർട്ട്‌

Jota
avatar
Sports Desk

Published on Jul 05, 2025, 02:38 PM | 1 min read

ലിവർപൂൾ: കാറപകടത്തിൽ മരിച്ച പോർച്ചുഗീസ്‌ ഫുട്‌ബോളർ ഡിയോഗോ ജോട്ടയുടെ കരാർ പ്രകാരം താരത്തിന്റെ കുടുംബത്തിന്‌ രണ്ട്‌ വർഷം കൂടി ശമ്പളം നൽകാൻ ലിവർപൂൾ എഫ്‌ സി തീരുമാനിച്ചതായി റിപ്പോർട്ട്‌. അന്താരാഷ്‌ട്ര മാധ്യമങ്ങളാണ്‌ ജോട്ടയുടെ ക്ലബ്ബായ ലിവർപൂൾ താരത്തിന്റെ കുടുംബത്തിന്‌ കരാർ തീരുന്നത്‌ വരെ ശമ്പളം നൽകാൻ തീരുമാനിച്ചതായി റിപ്പോർട്ട്‌ ചെയ്തത്‌.


വ്യാഴാഴ്‌ചയാണ്‌ ഡിയോഗോ ജോട്ടയും അനുജൻ ആന്ദ്രേ സിൽവയും കാർ അപകടത്തിൽ കൊല്ലപ്പെട്ടത്. വടക്ക്‌ പടിഞ്ഞാറൻ സ്‌പെയ്‌നിലെ സമോറയ്ക്കടുത്തുണ്ടായ അപകടത്തിലാണ്‌ ഫുട്‌ബോൾ താരം മരണപ്പെട്ടത്‌. പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ചൊവ്വാഴ്‌ച രാവിലെയൊടെയാണ്‌ അപകടമുണ്ടായത്‌. ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോർഗിനിയാണ് അപകടത്തിൽപ്പെട്ടത്.


1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.


2019, 2025 വർഷങ്ങളിൽ യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തിയ പോർച്ചുഗൽ ദേശീയ ടീമിലും ജോട്ട അംഗമായിരുന്നു. 2019ലായിരുന്നു ജോട്ടോയുടെ ദേശീയ ടീമുനായുള്ള അരങ്ങേറ്റം.





deshabhimani section

Related News

View More
0 comments
Sort by

Home