ലിവർപൂൾ ആഘോഷത്തിനിടെ അപകടം ; കാറിടിച്ചുകയറ്റി, 47 പേർക്ക് പരിക്ക്


Sports Desk
Published on May 28, 2025, 04:20 AM | 1 min read
ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കിരീടനേട്ടം ആഘോഷിക്കാനെത്തിയ ആൾക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറ്റി 65 പേർക്ക് പരിക്ക്. 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാല് കുട്ടികളും ഉൾപ്പെടും. തിങ്കളാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂൾ ടീം കിരീടവുമായി ആഘോഷിക്കാനിറങ്ങിയതായിരുന്നു. ആയിരക്കണക്കിനാളുകൾ ആഘോഷത്തിൽ പങ്കെടുത്തു. ഇതിനിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. പലരും ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണു. സംഭവത്തിൽ അമ്പത്തിമൂന്ന് വയസ്സുകാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.









0 comments