print edition തോൽവി തുടർന്ന് ലിവർപൂൾ

ആൻഫീൽഡ്
ലിവർപൂളിന്റെ കഷ്‌ടകാലം അവസാനിക്കുന്നില്ല. ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളിൽ ക്രിസ്‌റ്റൽ പാലസിനോട് മൂന്ന് ഗോളിന് തോറ്റു. അവസാന ഏഴ് കളിയിലെ ആറാമത്തെ തോൽവിയാണ് ഇംഗ്ലീഷ് ചാമ്പ്യൻമാർക്ക്. മുഹമ്മദ് സലാ ഉൾപ്പെടെ പ്രധാന താരങ്ങളില്ലാതെയാണ് ലിവർപൂൾ കളിച്ചത്. ഇരട്ടഗോൾ നേടിയ ഇസ്‌മയില സാറാണ് പാലസിന്റെ വിജയശിൽപ്പി. യെറെമി പിനോയും ലക്ഷ്യം കണ്ടു.
മറ്റു മത്സരങ്ങളിൽ മാഞ്ചസ്‌റ്റർ സിറ്റി 3–1ന് സ്വാൻസിയ സിറ്റിയെയും അഴ്‌സണൽ രണ്ട് ഗോളിന് ബ്രൈറ്റണെയും മറികടന്നു. ന്യൂകാസിൽ യുണൈറ്റഡ് ടോട്ടനം ഹോട്‌സ്‌പറിനെ 2–0നും ചെൽസി വൂൾറാംപ്‌ടൺ വാണ്ടറേഴ്‌സിനെ 4–3നും തോൽപ്പിച്ചു.









0 comments