ഫിഫ ക്ലബ് ലോകകപ്പ്: മെസി ഗോളിൽ മയാമി, അത്‌ലറ്റികോയ്ക്കും ജയം

അറ്റ്‌ലാൻ്റ: ഫിഫ ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ സൂപ്പർതാരം ക്ലബ് ലയണൽ മെസി ഗോളിൽ ഇന്റർ മയാമിയ്ക്ക് ജയം. പോർച്ചുഗൽ ക്ലബ് പോർട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മയാമി വീഴ്ത്തിയത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ടീമിന്റെ തിരിച്ചുവരവ്.
കളുടെ തുടക്കത്തിൽ തന്നെ പോർട്ടോ ഗോൾ നേടി. എട്ടാം മിനിറ്റിൽ ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സാമു അഗെഹോവ വലയിലെത്തിക്കുകയായിരുന്നു. ഗോൾ തിരിച്ചടിക്കാനായി മയാമി ശ്രമം നടത്തിയെങ്കിലും ആദ്യപകുതിയിൽ പോർട്ടോയ്ക്കായിരുന്നു മേൽക്കൈ. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ട് ഗോളടിച്ച് മയാമി കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. 47-ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയ മയാമിക്കായി സമനില നേടി. ഏഴ് മിനിറ്റിനുള്ളിൽ മനോഹരമായ ഫ്രീകിക്കിലൂടെ മെസി ടീമിന്റെ വിജയഗോൾ കണ്ടെത്തി. പോസ്റ്റിന് പുറത്ത് ലഭിച്ച കിക്ക് മെസി അനായാസം വലയിലെത്തിക്കുകയായിരുന്നു.
മയാമിക്കായി മെസിയുടെ ഗോൾ നേട്ടം 50 ആയി. മയാമിക്കായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന റെക്കോഡും മെസി സ്വന്തമാക്കി. 61 മത്സരങ്ങളിൽ നിന്നാണ് മെസി ടീമിനായി വേണ്ടി 50 ഗോളുകൾ നേടിയത്.
ഇതോടെ ഗ്രൂപ്പ് എ യിൽ നാല് പോയന്റുമായി മയാമി രണ്ടാമതായി. നാലു പോയന്റുള്ള ബ്രസീലിയൻ ക്ലബ് പൽമിറാസ് ആണ് ഒന്നാമത്. ക്ലബ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഈജിപ്‌ത്യൻ ക്ലബ് അൽ അഹ്‌ലിനോട് മയാമിയെ ഗോളടിക്കാതെ സമനിലയിൽ പിരിയുകയായിരുന്നു.
ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡ് അമേരിക്കൻ ക്ലബ് സ്‌റ്റീൽ സൗണ്ടേഴ്‌സിനെ തകർത്തു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം. ആദ്യ കളയിൽ പിഎസ്ജിയോടെ നാല് ഗോളിന് തരിപ്പണമായ അത്‌ലറ്റികോ തുടക്കം മുതൽ ആക്രമിച്ചാണ് ഇത്തവണ കളിച്ചത്. 22കാരൻ പാബ്ലോ ബാരിയോസോ ടീമിനായി രണ്ടു ഗോളുകൾ നേടി.
കളിയുടെ 11-ാം മിനിറ്റിൽ തന്നെ യുവതാരം അത്‌ലറ്റികോ മാഡ്രിഡിനായി ഗോൾ കണ്ടെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 47-ാം മിനിറ്റിൽ ആക്സൽ വിറ്റ്സൽ അത്‍ലറ്റികോയുടെ ലീഡ് ഉയർത്തി. 55-ാം മിനിറ്റിൽ പാബ്ലോ ബാരിയോസോ ടീമിനായി തന്റെ രണ്ടാം ഗോളും നേടി. 50-ാം മിനിറ്റിൽ ആൽബർട്ട് റുസ്‌നാക്ക് സ്‌റ്റീൽ സൗണ്ടേഴ്‌സിനായി ആശ്വാസ ഗോൾ നേടി.









0 comments