ഗോളടി തുടർന്ന് മെസി; ഇന്റർ മയാമിക്ക് ജയം

messi
വെബ് ഡെസ്ക്

Published on Mar 17, 2025, 09:52 AM | 1 min read

ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ മെസിയും സംഘവും അപരാജിത കുതിപ്പ് തുടരുന്നു. അറ്റ്‌ലാന്റ് യുണൈറ്റഡിനെ 2-1 വീഴത്തി ഇന്റർ മയാമി 10 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി.


ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ഇന്റർ മയാമിയുടെ വിജയം. 11-ാം മിനിറ്റിൽ ഇമ്മാനുവൽ ലാത്തെ ലാത്തിലൂടെ അറ്റ്‌ലാന്റ് യുണൈറ്റഡ് ലീഡ് നേടി. 20-ാം മിനിറ്റിൽ മെസി ടീമിനായി സമനില പിടിച്ചു. പരിക്കു മാറിയെത്തിയ മെസി തുടർച്ചയായി രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തി. 89-ാം മിനിറ്റിൽ പിക്കോൾട്ട് മിയാമിയുടെ വിജയഗോൾ സമ്മാനിച്ചു.




deshabhimani section

Related News

0 comments
Sort by

Home