യമാൽ ബാഴ്സയിൽ തുടരും

PHOTO: Facebook/Champions League
മാഡ്രിഡ് : അത്ഭുത ബാലൻ ലമീൻ യമാൽ ബാഴ്‌സലോണ കുപ്പായത്തിൽ തുടരും. പതിനേഴുകാരനുമായുള്ള കരാർ പുതുക്കാൻ സ്‌പാനിഷ് ക്ലബ് തയ്യാറെടുക്കുന്നു. ജൂലൈയിൽ 18 വയസ് തികയുന്നതോടെ യമാലുമായുള്ള പുതിയ കരാർ ബാഴ്‌സ ഒപ്പിടും. 2030വരെയാകും ഉടമ്പടി.
ഏഴാം വയസ്സുമുതൽ ക്ലബിലുള്ള വിങ്ങർ 2023ലാണ് സീനിയർ കുപ്പായത്തിൽ അരങ്ങേറിയത്. ചെറിയ പ്രായത്തിനുള്ളിൽ ബാഴ്‌സയ്‌ക്കായി നൂറ് കളിയിൽ പന്തുതട്ടി. 22 ഗോളടിച്ചപ്പോൾ 33 എണ്ണത്തിന് വഴിയൊരുക്കി. സ്‌പെയ്‌നിനായി 19 വട്ടവും കുപ്പായമിട്ടു.









0 comments