ലമീൻ യമാൽ @ 100


Sports Desk
Published on May 03, 2025, 03:00 AM | 1 min read
ബാഴ്സലോണ : കളത്തിൽ ലമീൻ യമാലായിരുന്നു ബാഴ്‌സലോണയുടെ ഹൃദയം. സർവമുന്നേറ്റങ്ങളും ഈ കൗമാരക്കാരനിലൂടെയായിരുന്നു. ഒരു ഗോളടിച്ചു. രണ്ടുതവണ പന്ത് ബാറിൽ തട്ടി മടങ്ങി. കറ്റാലൻ കുപ്പായത്തിലെ 100–-ാം മത്സരമായിരുന്നു. 22 ഗോളും 33 അവസരങ്ങളും ചെറുപ്രായത്തിനുള്ളിൽ നേടി. ‘ഇതുപോലൊരു താരത്തെ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നായിരുന്നു’ യമാലിനെ കുറിച്ച് ഇന്റർ മിലാൻ കോച്ച് സിമോണെ ഇൻസാഗി മത്സരശേഷം പറഞ്ഞത്.









0 comments