ഡി ബ്രയ്ൻ ഗോളിൽ സിറ്റി; വൂൾവ്‌സിനെ തകർത്ത് മൂന്നാം സ്ഥാനത്ത്

kevin de bruyne/Manchester City/facebook.com/photo
ലണ്ടൻ: കെവിൻ ഡി ബ്രയ്‌ന്റെ ഗോളിൽ വൂൾവറാംപ്ടൺ വാണ്ടറേഴ്‌സിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. കളിയുടെ 35-ാം മിനിറ്റിൽ ഡി ബ്രയ്ൻ നേടിയ ഗോളാണ് സിറ്റിക്ക് വിജയമൊരുക്കിയത്. പ്രീയർ ലീഗിൽ മൂന്ന് മത്സരങ്ങൾ ശേഷിക്കെ 35 മത്സരങ്ങളിൽ നിന്ന് 64 പോയന്റുമായാണ് സിറ്റി മൂന്നാം സ്ഥാനത്ത് തുടരുന്നത്. ഇതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള സിറ്റിയുടെ സാധ്യത വർദ്ധിച്ചു.
അതേസമയം ഈ സീസനോടെ ക്ലബിൽ നിന്ന് വിടവാങ്ങുന്ന താരം മാഞ്ചസ്റ്റർ സിറ്റി ഹോം ഗ്രൗണ്ടില അവസാന മത്സരങ്ങളിൽ ഒന്നിലാണ് ഗോൾ കണ്ടെത്തിയത്. പത്ത് വർഷത്തെ സേവനത്തിന് ശേഷമാണ് ഡി ബ്രയ്ൻ ക്ലബ് വിടുന്നത്. ബൽജിയത്തിന്റെ മധ്യനിര കളിക്കാരനായ ഡി ബ്രയ്ൻ ജർമൻ ക്ലബ് വൂൾഫ്‌സ്ബർഗിൽ നിന്ന് 2015ലാണ് സിറ്റിയിലെത്തിയത്.









0 comments