ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ; കേരളബ്ലാസ്റ്റേഴ്‌സിന് ദയനീയ പരാജയം

photo credit: facebook
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ പരാജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മോഹൻ ബഗാനെതിരെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
ആദ്യ മിനുട്ട് മുതൽ കേരള ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. 28-ാം മിനിറ്റില്‍ ജെയ്മി മക്ലാരനിലൂടെ ബഗാന്‍ ലീഡെടുത്തു. മോഹൻ ബഗാനായി മക്ലരാൻ, റോഡ്രിഗസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. 28-ാം മിനിറ്റിൽ മക്ലരൻ ആയിരുന്നു ബഗാനായി ആദ്യം ലക്ഷ്യം കണ്ടെത്തിയത്. 40-ാം മിനിറ്റിൽ വീണ്ടും ബഗാനായി മക്ലാരൻ വലകുലുക്കി. 66-ാം മിനിറ്റിൽ റോഡ്രിഗസിന്റെ മൂന്നാം ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന്റെ പരാജയം സമ്പൂർണമാകുകയായിരുന്നു.









0 comments