ഐഎസ്‌എൽ പ്രതിസന്ധി ; കേസ്‌ ഇന്ന്‌ 
സുപ്രീം കോടതിയിൽ

isl
avatar
Sports Desk

Published on Aug 22, 2025, 12:00 AM | 1 min read


ന്യൂ‍ഡൽഹി

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസൺ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾക്കിടെ കേസ്‌ ഇന്ന്‌ സുപ്രീം കോടതി പരിഗണിക്കും. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്‌) ഐഎസ്‌എൽ നടത്തിപ്പുകാരായ എഫ-്‌എസ്‌ഡിഎല്ലും തമ്മിലുള്ള മാസ്‌റ്റേഴ്‌സ്‌ റൈറ്റ്‌ എഗ്രിമെന്റ്‌ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ്‌ ഇന്ത്യയിലെ പ്രധാന ഫുട്‌ബോൾ ലീഗിനെ പ്രതിസന്ധിയിലാക്കിയത്‌. ഡിസംബറിലാണ്‌ കരാർ അവസാനിക്കുന്നത്‌. ഇതുവരെ പുതുക്കിയിട്ടില്ല. ഇ‍ൗ സാഹചര്യത്തിലാണ്‌ ക്ലബ്ബുകൾ കോടതിയെ സമീപിച്ചത്‌.


ജസ്‌റ്റിസ്‌ എ എസ്‌ ചന്ദുർകർ, പി എസ്‌ നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ചാണ്‌ പരിഗണിക്കുക. അമിക്കസ്‌ ക്യൂറി ഗോപാൽ ശങ്കരനാരായണനാണ്‌ ഐഎസ്‌എൽ പ്രതിസന്ധി കോടതിയെ അറിയിച്ചത്‌. ലീഗ്‌ കൃത്യസമയത്ത്‌ തുടങ്ങാനാകാത്തതിന്റെ ഉത്തരവാദിത്തം എഫ്‌ഡിഎസ്‌എല്ലിനാണെന്നും പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ അവരുമായുള്ള കരാർ ഒഴിവാക്കാൻ എഐഎഫ്‌എഫിനെ അനുവദിക്കണമെന്നും അമിക്കസ്‌ ക്യൂറി അറിയിച്ചു.


സെപ്‌തംബറിലാണ്‌ ഐഎസ്‌എൽ തുടങ്ങേണ്ടിയിരുന്നത്‌. ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുമെന്ന്‌ ക്ലബ്ബുകൾ മുന്നറിയിപ്പ്‌ നൽകിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home