മെസി ഗോളിൽ മയാമി; മോൺട്രിയലിനെതിരെ തകർപ്പൻ ജയം

photo credit: Inter Miami CF X
ഫിലാഡൽഫിയ : സൂപ്പർ താരം ലയണൽ മെസിയുടെ ചിറകിലേറി വിജയം നേടി ഇന്റർ മയാമി. മേജർ സോക്കർ ലീഗിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ മോൺട്രിയലിനെ തകർത്താണ് മയാമി തിരിച്ചുവരവ് നടത്തിയത്. 4-1നാണ് മയാമിയുടെ വിജയം. ക്ലബ് ലോകകപ്പിൽ പിഎസ്ജിയോട് തോറ്റ് മയാമി പുറത്തായിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പ്രീക്വാർട്ടറിൽ മയാമിയെ പിഎസ്ജി തോൽപ്പിച്ചത്.
മെസി ഇരട്ടഗോളുകൾ നേടി. മത്സരം ആരംഭിച്ച് ഉടൻ തന്നെ മയാമിയെ ഞെട്ടിച്ച് മോൺട്രിയൽ ഗോൾ നേടിയെങ്കിലും ആധിപത്യം നിലനിർത്താനായില്ല. നിറഞ്ഞുകളിച്ച മയാമി നാലു തവണയാണ് മോൺട്രിയൽ വല കുലുക്കിയത്. 33ാം മിനിറ്റിൽ ടാഡിയോ അലെൻഡേയിലൂടെ സമനില ഗോൾ നേടിയ മയാമി 40ാം മിനിറ്റിൽ മെസിയുടെ ഗോളിലൂടെ ആധിപത്യം നേടി. 60ാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്. 62ാം മിനിറ്റിൽ മനോഹരമായ സോളോ ഗോളിലൂടെ മെസി മയാമിയുടെ പട്ടിക തികച്ചു. മയാമിയുടെ അവസാന നാല് മത്സരങ്ങളിൽ നിന്ന് മെസി ഏഴ് ഗോളുകളാണ് നേടിയത്.









0 comments