സാഫിൽ ഇന്ത്യ; ബംഗ്ലാദേശിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചു

കൊളംബോ: അണ്ടർ 17 ആൺകുട്ടികളുടെ സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യ കിരീടം നിലനിർത്തി. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ബംഗ്ലാദേശിനെ 4–1ന് കീഴടക്കി. നിശ്‌ചിതസമയത്ത് 2–2 സമനിലയിലായിരുന്നു. ഇന്ത്യയുടെ 11–ാം നേട്ടമാണിത്. ഡല്ലമൻ ഗാങ്തെയും അസ്ലൻഷായുമാണ് ഇന്ത്യക്കായി ഗോളടിച്ചത്. എം ഡി മണിക് ബംഗ്ലാദേശിനായി ഇരട്ടഗാേൾ നേടി. പരിക്ക് സമയത്ത് അവസാന സെക്കൻഡിലായിരുന്നു ഗോൾ.









0 comments