ഇന്ത്യ കാഫയിൽ കളിച്ചേക്കും


Sports Desk
Published on Jul 30, 2025, 12:00 AM | 1 min read
ന്യൂഡൽഹി
താജിക്കിസ്ഥാനിൽ നടക്കുന്ന കാഫ (സെൻട്രൽ ഏഷ്യൻ ഫുട്‌ബോൾ അസോസിയേഷൻ) നേഷൻസ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യൻ ടീം കളിക്കാൻ സാധ്യത. മലേഷ്യ പിന്മാറിയതിനെ തുടർന്നാണ് സാധ്യത തെളിഞ്ഞത്.
പതിനെട്ട് ടീമുകളാണ് ടൂർണമെന്റിൽ. ആഗസ്‌ത് 28മുതൽ സെപ്‌തംബർ എട്ടുവരെ. രണ്ട് ടീമുകൾക്കാണ് പുറമെനിന്ന് ക്ഷണം. അതിലൊന്ന് മലേഷ്യയായിരുന്നു. ഒമാനാണ് രണ്ടാമത്തെ ടീം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കാഫയുടെ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. ഔദ്യോഗിക തീരുമാനം ഇതുവരെ എടുത്തില്ല.
പുതിയ പരിശീലകനുകീഴിലുള്ള ആദ്യ ടൂർണമെന്റായിരിക്കും ഇന്ത്യക്ക്. ആഗസ്‌ത് ഒന്നിനാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക.









0 comments