ഫിറോസ്‌ ഷെരീഫ്‌ 
ഇന്ത്യൻ ഗോൾ കീപ്പിങ് കോച്ച്‌

Indian Football Team
avatar
Sports Desk

Published on Aug 18, 2025, 12:23 AM | 1 min read


ന്യൂഡൽഹി

ഇന്ത്യൻ പുരുഷ ടീമിന്റെ ഗോൾകീപ്പിങ് കോച്ച്‌ മലയാളിയായ ഫിറോസ്‌ ഷെരീഫ്‌. ഖാലിദ്‌ ജമീൽ മുഖ്യകോച്ചായി ചുമതലയേറ്റതിനുപിന്നാലെയാണ്‌ നിയമനം. വിവിധ പ്രായവിഭാഗങ്ങളിൽ ഇന്ത്യൻ കോച്ചായിരുന്ന അമ്പത്തിനാലുകാരൻ ആദ്യമായാണ്‌ സീനിയർ ടീമിന്റെ ചുമതലയിൽ എത്തുന്നത്‌. കേരളത്തിന്റെ പ്രിയപ്പെട്ട ടീമായിരുന്ന എസ്‌ബിടിയുടെ ഗോൾകീപ്പറായിരുന്നു. കേരളത്തിനായി അഞ്ച്‌ സന്തോഷ്‌ട്രോഫി കളിച്ചു. ഇന്ത്യക്കായി നെഹ്‌റുകപ്പ്‌, ഏഷ്യൻ ഗെയിംസ്‌, ലോകകപ്പ്‌ യോഗ്യതാ മത്സരത്തിലും ജേഴ്‌സിയണിഞ്ഞു.


എറണാകുളം കലൂർ സ്വദേശി ഒന്നരപ്പതിറ്റാണ്ടായി പരിശീലകനാണ്‌. എറണാകുളം പനമ്പിള്ളി നഗറിൽ എസ്‌ബിഐയുടെ ഗ്ലോബൽ എൻആർഐ സെന്ററിൽ ഉദ്യോഗസ്ഥനാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Home