ഏഷ്യൻ കപ്പ് തയ്യാറെടുപ്പ്: ഇന്ത്യ തായ്‌ലൻഡുമായി സൗഹൃദ മത്സരം കളിക്കും

ഹൈദരാബാദ്: ഏഷന്‍ കപ്പ് യോഗ്യതാ മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം തായ്‌ലന്‍ഡിനെ നേരിടും. ജൂണ്‍ നാലിന് തായ്‌ലന്‍ഡിലെ തമ്മസാത് സ്‌റ്റേഡിയത്തില്‍ വെച്ചാണ് സൗഹൃദ മത്സരം. ഫിഫ റാങ്കിങ് പട്ടികയിൽ 127–ാമതാണ് ഇന്ത്യ. തായ്‌ലന്‍ഡ് 99-ാം സ്ഥാനത്തും.
ഇരു ടീമുകളും 26 തവണ ഏറ്റുമുട്ടിയപ്പോള്‍ 12 എണ്ണത്തില്‍ തായ്‌ലന്‍ഡ് വിജയിച്ചു. ഇന്ത്യ ഏഴ് തവണ ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങള്‍ സമനിയില്‍ കലാശിച്ചു. ഏഷ്യന്‍കപ്പിലെ നിര്‍ണായ ഗ്രൂപ്പ് പോര്‍ട്ടതിന് മുന്നോടിയായിയ ഫോം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ സൗഹൃദ മത്സരത്തിനിറങ്ങുന്നത്. സൗഹദമത്സരത്തിനായുള്ള പരിശീലന ക്യാമ്പ് മെയ് 18ന് കൊല്‍കത്തയില്‍ ആരംഭിക്കും. 29ന് ടീം തായ്‌ലന്‍ഡിലേക്ക് യാത്ര ചെയ്യും.
അതേസമയം എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ മനോലോ മാർക്വസിന്റെ സംഘം നിരാശപ്പെടുത്തി. ആദ്യ കളിയിൽ ഫിഫ റാങ്കിങിൽ 185-ാം സ്ഥാനത്തുള്ള ബംഗ്ലാദേശുമായി ടീം ഗോൾരഹിതമായി കുരുങ്ങി. സ്വന്തം തട്ടകമായ ഷില്ലോങ്ങിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് ആദ്യ നിമിഷങ്ങളിൽ വിറപ്പിക്കുകയായിരുന്നു. ജൂൺ പത്തിന് ഹോങ്‌കോങ്ങുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.









0 comments