മുൻ ക്രൊയേഷ്യൻ ഫുട്‌ബോൾ താരം വാഹനാപകടത്തിൽ മരണപ്പെട്ടു

സാഗ്രെബ്: മുൻ ക്രൊയേഷ്യൻ ഫുട്‌ബോൾ താരം നികോള പൊക്രിവാച്ച് (39) വാഹനാപകടത്തിൽ മരണപ്പെട്ടു. കാർലോവാകിൽ വെള്ളിയാഴ്ച ഉണ്ടായ അപകടത്തിലാണ് താരം മരിച്ചതെന്ന് കൊയേഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
നാലാം ഡിവിഷൻ ക്ലബ്ബായ എൻകെ വോജ്‌നിക്കിലെ സഹതാരങ്ങൾക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം. രണ്ടു പേരുടെ നില ഗുരുതരമാണ്. 2008 മതുൽ 2010 വരെ പൊക്രിവാച്ച് ക്രൊയേഷൻ ദേശീയ ടീമിനായി 15 മത്സരത്തിൽ ബൂട്ടണിഞ്ഞു. ലീഗ് 1 ടീമായ എ എസ് മൊണാക്കോയ്ക്കും ഓസ്ട്രിയൻ ക്ലബ് ആർബി സാൽസ്ബർഗിനും വേണ്ടിയും കളിച്ചു.









0 comments