അർജന്റീന - ബ്രസീൽ പോര് നാളെ

ബ്യൂണസ് ഐറസ്: ലോക ഫുട്‌ബോളിലെ വമ്പൻ പോരിന് നാളെ കളമൊരുങ്ങും. ഫുട്‌ബോൾ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയും മുൻ ജേതാക്കളായ ബ്രസീലും തമ്മിലാണ് കളി. അർജന്റീനയുടെ തട്ടകത്തിലാണ് പോര്. ഇന്ത്യൻ സമയം പുലർച്ചെ 5.30ന് മത്സരം. അർജന്റീന നിരയിൽ ക്യാപ്‌റ്റൻ ലയണൽ മെസി കളിക്കുന്നില്ല. ബ്രസീലിനായി നെയ്‌മറുമില്ല. അവസാന കളിയിൽ അർജന്റീന ഉറുഗ്വേയെ തോൽപ്പിച്ചു. പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ലയണൽ സ്‌കലോണിയുടെ സംഘത്തിന് ഒരു പോയിന്റ് മതി യോഗ്യത ഉറപ്പാക്കാൻ. കൊളംബിയയെ കീഴടക്കിവരുന്ന ബ്രസീൽ പട്ടികയിൽ മൂന്നാമതാണ്.









0 comments