അർജന്റീന ഒന്നാമത്; ഇന്ത്യ 127

സൂറിച്ച് : ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ റാങ്കിങ്ങിൽ ലോക ചാമ്പ്യൻമാരായ അർജന്റീന ഒന്നാംസ്ഥാനത്ത് തുടർന്നു. സ്‌പെയിൻ രണ്ടാംസ്ഥാനത്തെത്തി. ഫ്രാൻസ് മൂന്നും ഇംഗ്ലണ്ട് നാലാമതുമാണ്. ബ്രസീലിന് അഞ്ചാം റാങ്ക്.
നെതർലൻഡ്‌സ് 6, പോർച്ചുഗൽ 7, ബൽജിയം 8, ഇറ്റലി 9, ജർമനി 10 എന്നിങ്ങനെയാണ് പ്രമുഖരുടെ റാങ്ക്.
ഇന്ത്യ ഒരുപടി താഴേക്കിറങ്ങി 127–-ാം സ്ഥാനത്താണ്. പുതിയ കോച്ച് മനോലോ മാർക്വേസിന് കീഴിൽ 13 കളിയിൽ ഒറ്റജയം മാത്രമാണുള്ളത്. ഒടുവിൽ ഏഷ്യൻ കപ്പ് യോഗ്യതയിൽ ബംഗ്ലാദേശിനോട് ഗോളില്ലാ സമനിലയായിരുന്നു.









0 comments