കോഴിക്കോട്‌ ജില്ലയിൽ 
ഫാറൂഖ്‌ കോളേജ്‌ ക്യാമ്പസിലാണ്‌ ഇ‍ൗ എയ്‌ഡഡ്‌ സ്‌കൂൾ

അഭിമാനമായി 
ഫാറൂഖ്‌ സ്‌കൂൾ ; ചിട്ടയായ പരിശീലനം 
വിജയത്തിന്‌ വഴിയൊരുക്കി

Farook Hss

സ്--കൂൾ മെെതാനത്ത് ഫാറൂഖ് ഹയർ സെക്കൻഡറി സ്--കൂൾ ടീമിന്റെ പരിശീലനം

avatar
മനാഫ്‌ താഴത്ത്‌

Published on Sep 26, 2025, 03:58 AM | 1 min read


​ഫറോക്ക് (കോഴിക്കോട്‌)

ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ദേശീയ നേട്ടത്തിന്‌ കരുത്തായത്‌ ചിട്ടയായ പരിശീലനവും കുട്ടികളുടെയും പരിശീലകസംഘത്തിന്റെയും കഠിനാധ്വാനവും. ഒന്നരപ്പതിറ്റാണ്ട്‌ പിന്നിടുന്ന ഫുട്‌ബോൾ പരിശീലനപദ്ധതിയുടെ വിജയംകൂടിയാണ്‌. കോഴിക്കോട്‌ ജില്ലയിൽ ഫാറൂഖ്‌ കോളേജ്‌ ക്യാമ്പസിലാണ്‌ ഇ‍ൗ എയ്‌ഡഡ്‌ സ്‌കൂൾ.


സ്‌പോർട്‌സ്‌ ആൻഡ്‌ എഡ്യുക്കേഷൻ പ്രമോഷൻ ട്രസ്‌റ്റ്‌ (SEPT) 2009ൽ 48 കുട്ടികളുമായി സ്‌കൂളിൽ എലൈറ്റ്‌ സെന്റർ ആരംഭിച്ചതാണ്‌ തുടക്കം. 2020 മുതൽ 2024 വരെ ബേപ്പൂർ ഓറഞ്ച് ഫുട്ബോൾ അക്കാദമിയുടെ സഹകരണവുമുണ്ടായി. കഴിഞ്ഞ വർഷം മുതൽ ഗോകുലം കേരള എഫ്സി സ്‌പോൺസറായി എത്തിയത്‌ ടീമിന് ഊർജം പകർന്നു. മികച്ച പരിശീലനത്തിനൊപ്പം ടീം തെരഞ്ഞെടുപ്പ്‌, താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവയിലെല്ലാം പ്രൊഫഷണൽ മാറ്റങ്ങളുണ്ടായി.


ഇപ്പോൾ എട്ടുമുതൽ പ്ലസ്ടു വരെ ക്ലാസുകളിലുള്ള 70 കുട്ടികൾ പരിശീലനം തേടുന്നു. കുട്ടികൾ അണ്ടർ 14 മുതൽ 19 വരെ വിഭാഗത്തിലുള്ളവരാണ്‌. 105 മീറ്റർ നീളവും 68 മീറ്റർ വീതിയുമുള്ള മികച്ച മൈതാനവും പരിശീലനത്തിനുണ്ട്‌.


ഇ‍ൗ വർഷം അടക്കം തുടർച്ചയായി രണ്ടുതവണ സുബ്രതോ കപ്പ്‌ സംസ്ഥാന ജേതാക്കളായി. ദേശീയതലത്തിൽ മുന്നേറുന്നത്‌ ആദ്യമായാണ്‌. പി പി മുഹമ്മദ് ജസീം അലി ക്യാപ്റ്റനായ ടീമിന്റെ മുഖ്യകോച്ച് കേരള പൊലീസിനും എസ്ബിടിക്കും കളിച്ച വി പി സുനീറാണ്‌ (ഇന്ത്യൻ ടീം അംഗം വി പി സുഹൈറിന്റെ സഹോദരൻ).



deshabhimani section

Related News

View More
0 comments
Sort by

Home