യൂറോപ ലീഗ് ; യുണൈറ്റഡ് മിന്നിച്ചു


Sports Desk
Published on May 03, 2025, 03:43 AM | 1 min read
ബിൽബാവോ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ കിതയ്‌ക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് യൂറോപ്പിൽ ആ ക്ഷീണമില്ല. യൂറോപ ലീഗ് ആദ്യപാദ സെമിയിൽ അത്‌ലറ്റികോ ബിൽബാവോയെ അവരുടെ തട്ടകത്തിൽ മൂന്ന് ഗോളിന് തകർത്ത് യുണൈറ്റഡ് കരുത്തുകാട്ടി. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോൾ നേടിയപ്പോൾ മറ്റൊന്ന് കാസെമിറോയും കുറിച്ചു. ഇരുവരെയുംകൂടാതെ പ്രതിരോധക്കാരൻ ഹാരി മഗ്വയറും തിളങ്ങി. എട്ടിന് യുണൈറ്റഡിന്റെ തട്ടകത്തിലാണ് രണ്ടാംപാദം. മറ്റൊരു സെമിയിൽ ടോട്ടനം ഹോട്‌സ്‌പർ 3–-1ന് ബോഡോയെ നേരിടും. ബ്രെണ്ണൻ ജോൺസൺ, ജയിംസ് മാഡിസൺ, ഡൊമിനിക് സൊളങ്കി എന്നിവർ ഗോളടിച്ചു. ഉൽറിക് സാൽട്ട്‌നെസാണ് ബോഡോയ്‌ക്കായി ലക്ഷ്യംകണ്ടത്.









0 comments