ഹാലണ്ട് ഗോൾ തുടരുന്നു


Sports Desk
Published on Oct 07, 2025, 12:01 AM | 1 min read
ലണ്ടൻ
എർലിങ് ഹാലണ്ട് വീണ്ടും കളം കീഴടക്കുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ബ്രെന്റ്ഫോർഡിനെതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് ജയമൊരുക്കിയ നോർവെക്കാരന് സീസണിൽ 11 കളിയിൽ 18 ഗോളായി. സിറ്റിക്കായി ആറ് കളിയിൽ ഒമ്പത് ഗോളടിച്ചു. ദേശീയ കുപ്പായത്തിലും തിളങ്ങി.
സിറ്റിക്കായി സീസണിൽ ഒരു കളിയിൽ മാത്രം ലക്ഷ്യം കണ്ടില്ല. ടോട്ടനം ഹോട്‌സ്‌പറിനെതിരെ രണ്ട് ഗോൾ തോൽവിയായിരുന്നു ഫലം. തുടർന്നുള്ള അഞ്ച് കളിയിലും ഗോളടിച്ചു. ക്ലബ്ബിനും രാജ്യത്തിനുമായി തുടർച്ചയായി ഒമ്പത് കളിയിൽ ലക്ഷ്യം കാണുന്നതും ആദ്യം. 11ന് ഇസ്രയേലുമായാണ് നോർവെയുടെ അടുത്ത മത്സരം. സിറ്റിക്കായി 18ന് എവർട്ടണിനെതിരെ ഇറങ്ങും. ബ്രെന്റ്‌ഫോർഡിനെ 1–0ന് തോൽപ്പിച്ചതോടെ പട്ടികയിൽ അഞ്ചാമതെത്തി സിറ്റി.









0 comments