ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ: അടിതെറ്റി വമ്പൻമാർ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ വമ്പൻമാർക്ക് അടിതെറ്റി. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ ക്രിസ്‌റ്റൽ പാലസ് 2–1ന് വീഴ്‌ത്തി. ചെൽസിയെ ബ്രൈറ്റൺ 3–1നാണ് തകർത്തുവിട്ടത്. യുണൈറ്റഡ് 1–3ന് ബ്രെന്റ്‌ഫോർഡിനോട് തോൽവി വഴങ്ങി. മുൻ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റി 5–1ന് ബേൺലിയെ തകർത്തു.
ഇസ്‌മായില സാർ, എഡ്ഡി എൻകെറ്റിയ എന്നിവരുടെ ഗോളിലായിരുന്നു പാലസിന്റെ ജയം. ഫെഡെറികോ കിയേസ ലിവർപൂളിന്റെ ആശ്വാസം കണ്ടു. പ്രതിരോധക്കാരൻ ട്രെവോ ചലോബാ തുടക്കത്തിൽതന്നെ ചുവപ്പുകാർഡ് കണ്ട കളിയിൽ മുന്നിട്ടുനിന്ന ശേഷമായിരുന്നു ചെൽസിയുടെ തകർച്ച. എൺസോ ഫെ-ർണാണ്ടസിന്റെ ഗോളിലാണ് തുടക്കത്തിൽ ലീഡ് നേടിയത്. എന്നാൽ പിന്നീട് മൂന്ന് ഗോളടിച്ച് ബ്രൈറ്റൺ മിന്നുംജയം നേടി.
യുണൈറ്റഡിനെതിരെ ബ്രെന്റ്‌ഫോർഡിന് വേണ്ടി ഐഗർ തിയാഗോ ഇരട്ടഗോൾ നേടിയപ്പോൾ മറ്റൊന്ന് മാതിയാസ് ജെൻസെനും കുറിച്ചു. ബെഞ്ചമിൻ സെസ്‌കോയാണ് യുണൈറ്റഡിന്റെ ആശ്വാസം കണ്ടത്. സ്‌കോർ 2–1ആയപ്പോൾ സമനില നേടാനുള്ള അവസരം യുണൈറ്റഡ് നായകൻ ബ്രൂണോ ഫെർണാണ്ടസ് കളഞ്ഞു. പെനൽറ്റി പാഴാക്കുകയായിരുന്നു.
എർലിങ് ഹാലണ്ടിന്റെ ഇരട്ടഗോൾ മികവിലാണ് സിറ്റി ബേൺലിയെ തകർത്തത്.









0 comments