അഴ്‌സണൽ കുരുങ്ങി, ലിവർപൂൾ അടുത്തു


Sports Desk
Published on Apr 25, 2025, 12:30 AM | 1 min read
ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരാകാൻ ലിവർപൂൾ തയ്യാറെടുത്തു. പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള അഴ്‌സണൽ ക്രിസ്‌റ്റൽ പാലസുമായി 2–-2ന് കുരുങ്ങിയതോടെ ലിവർപൂളിന് ഒറ്റപ്പോയിന്റ് മതി കിരീടം ഉറപ്പിക്കാൻ.
ഞായറാഴ്--ച ടോട്ടനം ഹോട്‌സ്‌പറുമായാണ് ആർണെ സ്ലൊട്ടിന്റെ സംഘത്തിന്റെ കളി. സമനില പിടിച്ചാൽ ലീഗിൽ 20 കിരീടമെന്ന മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ റെക്കൊഡിനൊപ്പമെത്താം. സ്വന്തം തട്ടകമായ ആൻഫീൽഡിലാണ് കളി.
പാലസിനെതിരെ ലീഡ് നേടിയശേഷമാണ് അഴ്‌സണൽ സമനില വഴങ്ങിയത്. ജാകൂബ് കിവിയോർ തുടക്കത്തിൽ ലീഡ് നൽകി. എബറേചി എസെയുടെ ഗോളിലൂടെയായിരുന്നു പാലസിന്റെ മറുപടി. ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് ലിയാൻഡ്രോ ട്രൊസാർഡ് അഴ്‌സണലിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ കളിയുടെ അവസാന ഘട്ടത്തിൽ ജീൻഫിലിപെ മറ്റേറ്റ അഴ്‌സണലിന്റെ വിജയം തടഞ്ഞു.ലിവർപൂളിനേക്കാൾ 12 പോയിന്റ് പിന്നിലാണ് അഴ്‌സണൽ.









0 comments