ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; ലിവർപൂളിനെ ബ്രൈറ്റൺ വീഴ്‌ത്തി


Sports Desk
Published on May 21, 2025, 03:59 AM | 1 min read
ലണ്ടൻ
ഇംഗ്ലണ്ടിൽ ചാമ്പ്യൻമാർക്ക് തോൽവി. പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ലിവർപൂൾ 3–-2ന് ബ്രൈറ്റണോട് കീഴടങ്ങി. പിന്നിട്ടുനിന്നശേഷമാണ് ജയം. യാസിൻ അയാരി, കവോരു മിറ്റോമ, ജാക് ഹിൻഷെൽവുഡ് എന്നിവർ ഗോളടിച്ചു. ലിവർപൂളിനായി ഹാർവി എലിയറ്റ്, ഡൊമിനിക് സൊബസ്‌ലായി എന്നിവർ ലക്ഷ്യം കണ്ടു. 58 പോയിന്റുമായി എട്ടാമതാണ് ബ്രൈറ്റൺ. എട്ടാമത് അവസാനിപ്പിച്ചാൽ അടുത്ത സീസൺ യൂറോപ കോൺഫറൻസ് ലീഗിന് യോഗ്യത നേടാം.









0 comments