സിറ്റിയിൽ തിളങ്ങി റെയ്‌ൻഡേഴ്‌സ്

റെയ്ൻഡേഴ്സ് മത്സരത്തിനിടെ

Sports Desk
Published on Aug 18, 2025, 12:27 AM | 1 min read
ലണ്ടൻ
കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി തകർന്നടിഞ്ഞ മാഞ്ചസ്‌റ്റർ സിറ്റി കരുത്തുറ്റ പ്രകടനത്തോടെ പുതിയ തുടക്കം കുറിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ വൂൾവ്‌സിനെതിരെ നാല് ഗോൾ ജയവുമായാണ് സീസൺ ആരംഭിച്ചത്. കൂടാരത്തിലേക്ക് പുതുതായെത്തിയ താരങ്ങളുടെ മികച്ച പ്രകടനമായിരുന്നു പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് ആവേശജയമൊരുക്കിയത്.
മധ്യനിരക്കാരൻ ടിയാനി റെയ്‌ൻഡേഴ്‌സായിരുന്നു ശ്രദ്ധാകേന്ദ്രം. ഒരു ഗോളടിച്ച ഡച്ചുകാരൻ മറ്റൊന്നിന് അവസരവുമൊരുക്കി. ഫ്രഞ്ചുകാരൻ റയാൻ ചെർക്കിയും ലക്ഷ്യംകണ്ടു. ഇരട്ടഗോളുമായി എർലിങ് ഹാലണ്ട് എതിരാളികൾക്ക് മുന്നറിയിപ്പും നൽകി.
കഴിഞ്ഞ സീസൺവരെ കെവിൻ ഡി ബ്രയ്‌നായിരുന്നു സിറ്റി മധ്യനിരയുടെ ഉൗർജം. ആ ഇടത്തിലേക്കാണ് റെയ്‌ൻഡേഴ്‌സ് എത്തിയത്. ആദ്യ മത്സരത്തിൽതന്നെ സിറ്റി നീക്കങ്ങളുടെ സൂത്രധാരനായി മാറാൻ ഇരുപത്തേഴുകാരന് കഴിഞ്ഞു. ആദ്യ കളിയിൽ ഗോളും അവസരമൊരുക്കലും നടത്തിയ രണ്ടാമത്തെമാത്രം സിറ്റി കളിക്കാരനാണ്. സെർജിയോ അഗ്വേറോയാണ് പട്ടികയിലെ ഒന്നാമൻ.









0 comments