പരിക്കേറ്റതാരം അബോധാവസ്ഥയിൽ


Sports Desk
Published on May 15, 2025, 12:08 AM | 1 min read
ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ നോട്ടിങ്ഹാം ഫോറസ്‌റ്റ് താരം അബോധാസ്ഥയിൽ. നൈജീരിയക്കാരനായ സ്‌ട്രൈക്കർ തായ്‌വൊ അവേനിയാണ് ആശുപത്രിയിലുള്ളത്. ലെസ്‌റ്റർ സിറ്റിയുമായുള്ള കളിക്കിടെ ഗോൾപോസ്‌റ്റിലിടിച്ച് വയറിന് പരിക്കേൽക്കുകയായിരുന്നു. പ്രഥമശുശ്രൂഷയ്‌ക്കുശേഷം താരം കളി തുടർന്നിരുന്നു. പിന്നീടുളള പരിശോധനയിൽ പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തി. തുടർന്ന് ശസ്‌ത്രക്രിയക്ക് വിധേയനായെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. വൈകാതെ ബോധം തിരിച്ചുകിട്ടുമെന്നാണ് ഡോക്‌ടർമാരുടെ വിശദീകരണം.









0 comments