പ്രീമിയർ ലീഗിൽ ആദ്യ കളി ലിവർപൂൾ ബോണിമൗത്ത്

ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ പുതിയ സീസൺ ആഗസ്‌ത് 15ന് തുടങ്ങും. ഉദ്‌ഘാടന മത്സരത്തിൽ ചാമ്പ്യൻമാരായ ലിവർപൂൾ സ്വന്തം തട്ടകത്തിൽ ബോണിമൗത്തിനെ നേരിടും. 16ന് മാഞ്ചസ്റ്റർ സിറ്റി വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സുമായി കളിക്കും. 17ന് മാഞ്ചസ്റ്റർ യുണൈറ്റഡും അഴ്‌സണലും ശക്തി പരീക്ഷിക്കും. ചെൽസിക്ക് ക്രിസ്റ്റൽ പാലസുമായാണ് ആദ്യ കളി. അടുത്തവർഷം മെയ് 24–-നാണ് അവസാന റൗണ്ട് മത്സരങ്ങൾ.









0 comments