ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിന് ജയം

ലണ്ടൻ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിന് അനായാസ ജയം. യൂറോപ്യൻ മേഖലാ ഗ്രൂപ്പ് കെയിൽ ഇംഗ്ലണ്ട് ലാത്വിയയെ മൂന്ന് ഗോളിന് തോൽപ്പിച്ചു. പോളണ്ട്, അൽബേനിയ ടീമുകളും ജയം സ്വന്തമാക്കി.
റീസെ ജയിംസ്, ഹാരി കെയ്‌ൻ, എബെറെചി എസെ എന്നിവർ ഇംഗ്ലണ്ടിനായി ഗോളടിച്ചു. രണ്ടര വർഷത്തിനുശേഷം ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തിയ ജയിംസ് മിന്നുന്ന ഫ്രീകിക്ക് ഗോളിലൂടെയാണ് ആഘോഷിച്ചത്. 25 മീറ്റർ അകലെനിന്ന് തൊടുത്ത പന്ത് ലാത്വിയൻ വല തകർത്തു. ഗ്രൂപ്പിൽ രണ്ടാം ജയത്തോടെ ആറ് പോയിന്റായി ഇംഗ്ലണ്ടിന്. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ അൽബേനിയ മൂന്ന് ഗോളിന് അൻഡോറയെ തകർത്തു. മൂന്ന് പോയിന്റുമായി രണ്ടാമതാണ് അൽബേനിയ.ഗ്രൂപ്പ് ജിയിൽ പോളണ്ട് 2–-0ന് മാൾട്ടയെ മറികടന്നു.









0 comments