ആശങ്ക വേണ്ട, അർജന്റീന വരും: മന്ത്രി വി അബ്‌ദുറഹിമാൻ

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്റീന ടീമും കേരളത്തിൽ എത്തുന്നത് സംബന്ധിച്ച ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വി അബ്‌ദുറഹിമാൻ മാധ്യമങ്ങളോട് പറഞ്ഞു. അർജന്റീനയ്‌ക്കും നമുക്കും കളി നടത്തണമെന്നാണ് ആഗ്രഹം. സ്‌പോൺസർ പണമടയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അർജന്റീന ടീമുമായി താനും ബന്ധപ്പെട്ടു. എന്തെങ്കിലും പ്രശ്നമുള്ളതായി അവർ പറഞ്ഞിട്ടില്ല, വരവ് ഉപേക്ഷിച്ചിട്ടുമില്ല. പേമെന്റ് അവിടെയെത്തിയാൽ മറ്റ് തടസങ്ങളൊന്നുമില്ല.
കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും മറ്റും അംഗീകാരമടക്കം വേണ്ട കാര്യങ്ങളാണിവ. അർജന്റീന ടീം മാനേജ്‌മെന്റ് ഇവിടെ വന്ന് വിവരങ്ങൾ കൃത്യമായി അറിയിക്കും. അടുത്തയാഴ്‌ച കൂടുതൽ വിവരങ്ങൾ പറയാം. എന്നാണ് കളിയെന്നത് അടക്കമുള്ള കാര്യങ്ങളറിയിക്കാ ൻ സംയുക്ത വാർത്താസമ്മേളനം നടത്തും. ഒക്ടോബറിലാണ് അവരുടെ ഇന്റർനാഷനൽ ബ്രേക്ക്. ആ സമയത്ത് കളി നടക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലോ കൊച്ചിയിലോ മത്സരം നടത്താം. സ്റ്റേഡിയങ്ങളെക്കുറിച്ചും ആശങ്കയില്ല–- മന്ത്രി പറഞ്ഞു.
0 comments