ന്യൂനെസ് അൽ ഹിലാലിൽ


Sports Desk
Published on Aug 08, 2025, 12:00 AM | 1 min read
റിയാദ്
ലിവർപൂൾ മുന്നേറ്റക്കാരൻ ഡാർവിൻ ന്യൂനെസ് സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ് അൽ ഹിലാലിൽ. 540 കോടി രൂപയ്ക്കാണ് ഉറുഗ്വേ താത്തിന്റെ കൂടുമാറ്റം. മൂന്ന് സീസണുകളിലായി ലിവർപൂളിലുണ്ട് ഇരുപത്താറുകാരൻ. 143 കളിയിൽ 40 ഗോളടിച്ചു.
കഴിഞ്ഞ സീസണിൽ പുതിയ കോച്ച് ആർണെ സ്ലോട്ടിന് കീഴിൽ എട്ട് കളിയിൽ മാത്രമാണ് ആദ്യ ഇലവനിൽ കളിക്കാനായത്. അവസരം കുറഞ്ഞതോടെയാണ് ന്യൂനെസ് ടീം വിട്ടത്.









0 comments