ക്ലബ്ബ് വേൾഡ് കപ്പിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് മടങ്ങാം; ജയത്തോടെ അൽ ഹിലാൽ ക്വാർട്ടറിലേക്ക്

അൽ ഹിലാലിനായി വിജയഗോൾ നേടിയ കൂലിബാലി. PHOTO: Facebook
ഒർലാൻഡോ: ഫിഫ ക്ലബ്ബ് വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് അൽ ഹിലാൽ. മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അൽ ഹിലാലിന്റെ ജയം. മുഴുവൻ സമയം പൂർത്തിയായപ്പോൾ 2–2 എന്ന നിലയിലുണ്ടായിരുന്ന മത്സരം അധിക സമയത്തോടെയാണ് 4–3 എന്ന നിലയിലായത്.
ഒൻപതാം മിനുട്ടിൽ ബെർണാഡോ സിൽവയുടെ ഗോളോടെ മാഞ്ചസ്റ്റർ സിറ്റിയാണ് മത്സരത്തിൽ അക്കൗണ്ട് തുറന്നത്. തുടർന്ന് മാർകസ് ലിയോണാർഡോ, മാൽകം എന്നിവരുടെ ഗോളോടെ അല ഹിലാൽ മുന്നിലെത്തി. എന്നാൽ 55–ാം മിനുട്ടോടെ എർലിങ് ഹാളണ്ടിന്റെ ഗോളിൽ സിറ്റി സമനില പിടിച്ചു.
അധിക സമയത്ത് ഫിൽ ഫോദെൻ സിറ്റിക്കായി ഗോൾ നേടിയെങ്കിലും ലിയോണാർഡോ, കൂലിബാലി എന്നിവർ നേടിയ ഗോളിൽ അൽ ഹിലാൽ ജയം പിടിച്ചു. രണ്ട് ഗോളുകൾ നേടിയ മാർകസ് ലിയോണാർഡോയുടെ പ്രകടനമാണ് അൽ ഹിലാലിന് ജയമൊരുക്കിയത്.
ബ്രസീലിയൻ ക്ലബ്ബ് ഫ്ലുമെൻസെയാണ് ക്വാർട്ടറിൽ അൽ ഹിലാലിന്റെ എതിരാളികൾ. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് റണ്ണേർസ് അപ്പുകളായ ഇന്റർ മിലാനെ തകർത്താണ് ക്വാർട്ടറിലേക്കുള്ള ഫ്ലുമെൻസിന്റെ വരവ്.









0 comments