റാഷ്‌ഫോർഡ് ഷോയിൽ ബാഴ്സ; ചാമ്പ്യൻസ് ലീഗിൽ വിജയത്തുടക്കം

മാഡ്രിഡ്: ബാഴ്‌സലോണയ്‌ക്ക് ചാമ്പ്യൻസ് ലീഗ് സീസണിലെ ആദ്യ കളിയിൽ ആധികാരിക ജയം. ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്. ബാഴ്സലോണയിലേക്കുള്ള വരവ് ആഘോഷിച്ച ഇംഗ്ലീഷ് താരം മാർക്കസ് റാഷ്‌ഫോർഡാണ് രണ്ട് ഗോളുകളും നേടിയത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ന്യൂകാസിലിന് ശക്തമായ തുടക്കം ലഭിച്ചെങ്കിലും ഗോളുകൾ നേടാനായില്ല. ആദ്യപകുതി ഗോൾരഹിതമായാണ് പിരിഞ്ഞത്. ആദ്യപകുതിയിൽ താളം കണ്ടെത്താതിരുന്ന ബാഴ്സ രണ്ടാം പകുതിയിൽ ഉയർത്തെഴുന്നേറ്റു. 58-ാം മിനിറ്റിൽ റാഷ്‌ഫോർഡ് ഹെഡറിലൂടെ ന്യൂകാസിലിന്റെ വലകുലുക്കി. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോൾ നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് താരമെന്ന നേട്ടവും റാഷ്‌ഫോർഡ് ഇതോടെ സ്വന്തമാക്കി. ഒമ്പത് മിനിറ്റിനുള്ളിൽ റാഷ് ഫോഡിന്റെ രണ്ടാമത്തെ ഗോളും വന്നു. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ന്യൂകാസിൽ തിരിച്ചടിച്ചു. ആന്റണി ഗോർഡനാണ് ടീമിന്റെ ആശ്വാസ ഗോൾ നേടിയത്.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി നാപോളിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. എർലിങ് ഹാലൻഡും ജെറെമി ഡോക്കുവാണ് ടീമിനായി ഗോൾ നേടിയത്. ഗോളോടെ ഹാലണ്ട് ചാമ്പ്യൻസ് ലീഗിൽ 50 ഗോളുകളെന്ന ചരിത്രനേട്ടത്തിലെത്തി. തന്റെ 49-ാം ചാംപ്യൻസ് ലീഗ് മത്സരത്തിൽ നിന്നാണ് ഹാലണ്ട് 50 ഗോളുകൾ തികച്ചത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ അതിവേഗം 50 ഗോളുകളെന്ന നാഴികക്കല്ലില്ലെത്തുന്ന താരമായും ഹാലണ്ട് മാറി.









0 comments