ചാമ്പ്യൻസ് ലീഗ് ; പിഎസ്ജി ചാമ്പ്യൻമാർ

champions league football PSG
avatar
Sports Desk

Published on Jun 01, 2025, 02:56 AM | 1 min read

മ്യൂണിക്

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്ക് കന്നിക്കിരീടം. ഏകപക്ഷീയമായ ഫെെനലിൽ ഇന്റർ മിലാനെ അഞ്ച് ഗോളിന് തരിപ്പണമാക്കി. പത്തൊമ്പതുകാരൻ ദിസിരെ ദുവെ ഇരട്ടഗോൾ നേടി. അഷ്റഫ് ഹക്കീമിയും കവീച്ച കവറാസ്--കേലിയും സെന്നി മയുലുവും മറ്റ് ഗോളുകൾ നേടി.


2020ൽ റണ്ണറപ്പായതാണ് പിഎസ്ജിയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ഇത്തവണ സ്--പാനിഷ് കോച്ച് ലൂയിസ് എൻറിക്വെയ്‌ക്ക്‌ കീഴിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home