ബ്രൂണോ ഫെർണാണ്ടസിനെ ലക്ഷ്യമിട്ട് അൽ ഹിലാൽ

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിനെ സ്വന്തമാക്കാൻ സൗദിയിലെ മുൻനിര ക്ലബായ അൽ ഹിലാൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. സമ്മറിലെ ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കാനാണ് ക്ലബ് ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ യുണൈറ്റഡ് ഇതിനോട് താൽപര്യം പ്രകടിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രീമയർ ലീഗിൽ മാർച്ച് മാസത്തിലെ മികച്ചതാരമായി തെരഞ്ഞെടുക്കപ്പെട്ട ബ്രൂണോ ഫെർണാണ്ടസ് മികച്ച ഫോമിലാണ് മഞ്ചസ്റ്ററിനായി പന്ത് തട്ടുന്നത്. ഈ സിസണിൽ 19 ഗോളുകളും 18 അസിസ്റ്റുകളുമാണ് 30-കാരൻ നേടിയത്. 2020 ജനുവരിയിലാണ് ബ്രൂണോ മാഞ്ചസ്റ്ററിന്റെ ഭാഗമായത്.
നേരത്തെ പിഎസ്ജിയിൽ നിന്ന് പൊന്നുംവില കൊടുത്ത് നെയമറെ അൽ ഹിലാൽ സ്വന്തമാക്കിയിരുന്നു. എന്നാൽ പരിക്കുകൾ വിടാതെ പിന്തുടർന്നതോടെ ചുരുങ്ങിയ മത്സരങ്ങൾ മാത്രമാണ് താരത്തിന് അൽ ഹിലാലിന് വേണ്ടി കളിക്കാനായത്. 18 മാസം ക്ലബ്ബിനൊപ്പമുണ്ടായിരുന്ന താരം ഏഴ് മത്സരങ്ങളിൽ മാത്രമാണ് ടീമിനായി കളത്തിലിറങ്ങിയത്. പിന്നാലെ നിരവധി താരങ്ങളെ ടീമിലെത്തിക്കാൻ ക്ലബ് ശ്രമിച്ചതായി വാർത്തകൾ വന്നിരുന്നു.
സൗദി ലീഗിലെത്തിയ റൊണാൾഡോയെ ആദ്യം സമീപിച്ചത് അൽഹിലാൽ ക്ലബ്ബായിരുന്നു. ക്ലബിന്റെ 305 ദശലക്ഷം യൂറോയുടെ വാഗ്ദാനം നിരസിച്ചാണ് ബദ്ധവൈരികളായ അൽ നാസറിനൊപ്പം റൊണാൾഡോ ചേർന്നത്. പിന്നാലെ മെസിയെ എത്തിക്കാനും ടീം ശ്രമം നടത്തി. മെസി ഇന്റർ മയാമിയുടെ ഭാഗമായതോടെ ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലയെ ലക്ഷ്യം വെച്ച് വൻ തുക അൽ ഹിലാൽ വാഗ്ദാനം നൽകിയിരുന്നു.









0 comments