ബ്രസീലും അർജന്റീനയും വീണ്ടും കളത്തിൽ

സാവോപോളോ: ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലും അർജന്റീനയും നാളെ കളത്തിൽ. ബ്രസീലിന് സ്വന്തംതട്ടകത്തിൽ കരുത്തരായ പരാഗ്വേയാണ് എതിരാളി. രാവിലെ 6.15നാണ് മത്സരം. പുതിയ പരിശീലകൻ കാർലോ ആൻസെലോട്ടിക്ക് കീഴിലിറങ്ങിയ ആദ്യ കളിയിൽ ഇക്വഡോറിനോട് ഗോളില്ലാ സമനില വഴങ്ങിയാണ് ബ്രസീൽ എത്തുന്നത്. നാട്ടുകാർക്കുമുന്നിൽ ജയം അനിവാര്യമാണ്. മറിച്ചായാൽ ലോകകപ്പ് സാധ്യതകൾ പ്രതിസന്ധിയിലാകും. 15 കളിയിൽ 22 പോയിന്റുമായി നാലാമതാണ്. പരാഗ്വേയാകട്ടെ 24 പോയിന്റുമായി രണ്ടാമതും. യോഗ്യത ഉറപ്പിച്ച ലോകചാമ്പ്യൻമാരായ അർജന്റീന നാളെ രാവിലെ അഞ്ചരയ്‌ക്ക് കൊളംബിയയുമായി ഏറ്റുമുട്ടും.









0 comments