ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യത ; ജയം കൊതിച്ച് ഇന്ത്യ


Sports Desk
Published on Oct 14, 2025, 12:05 AM | 1 min read
ഫത്തോർദ
അഞ്ചുദിവസത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും ഇന്ത്യ–സിംഗപ്പുർ മുഖാമുഖം. ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴരയ്‌ക്കാണ് കളി.
വ്യാഴാഴ്‌ച സിംഗപ്പുരിൽ നടന്ന പോര് 1–1ന് സമനിലയിൽ അവസാനിച്ചിരുന്നു. യോഗ്യതാ റൗണ്ടിൽ മൂന്ന് കളിയിൽ രണ്ട് പോയിന്റുമായി മൂന്നാമതാണ് ഇന്ത്യ. അടുത്തവർഷം നടക്കുന്ന വൻകര ടൂർണമെന്റിൽ കളിക്കാൻ ജയം അനിവാര്യമാണ്. ഗ്രൂപ്പ് ജേതാക്കൾക്കാണ് യോഗ്യത. ഏഴ് പോയിന്റുള്ള ഹോങ്കോങ്ങാണ് ഒന്നാമത്.
പുതിയ കോച്ച് ഖാലിദ് ജമീൽ ചുമതലയേറ്റശേഷം സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ ആദ്യ കളിയാണ്. കഴിഞ്ഞ മത്സരത്തിൽ റഹീം അലിയുടെ ഗോളിലാണ് സമനിലപിടിച്ചത്. രണ്ടാംപകുതിയിൽ പത്തുപേരായി ചുരുങ്ങിയിട്ടും പിടിച്ചുനിന്നു. സസ്‌പെൻഷനിലുള്ള സന്ദേശ് ജിങ്കൻ ഇന്ന് കളിക്കില്ല. മുഹമ്മദ് ഉവൈസും സഹൽ അബ്‌ദുൾ സമദുമാണ് മലയാളി സാന്നിധ്യം. മുഹമ്മദ് സുഹൈൽ പകരക്കാരുടെ നിരയിലുമുണ്ട്.








0 comments