മാഞ്ചസ്റ്റർ സിറ്റിയെ ഗോൾമഴയിൽ മുക്കി ആഴ്സണൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഗോൾമഴയിൽ മുക്കി ആഴ്സണൽ. ഒന്നിനെതിരെ അഞ്ചു ഗോളിനായിരുന്നു ആഴ്സണലിന്റെ ജയം.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആഴ്‌സണൽ ലീഡ് നേടി സിറ്റിക്ക് മുന്നറിയിപ്പ് നൽകി. കളിയുടെ രണ്ടാം മിനിറ്റിൽ മാർട്ടിൻ ഒഡേഗാർഡിന്റെ വകയായിരുന്നു ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ എർലിങ് ഹാലണ്ട് (55) സിറ്റിക്കായി സമനില ഗോൾ നേടി. എന്നാൽ സമനില അധികനേരം നീണ്ടില്ല. ഒരു മിനിറ്റിനുള്ളിൽ ആഴ്സണൽ തിരിച്ചടിച്ചു. തോമസ് പാർട്ടി (56), ലെവിസ് സ്‌കെല്ലി (62), കായ് ഹാവെർട്‌സ് (76), എഥാൻ ന്വാനേറി (90) എന്നിങ്ങനെ കൃത്യമായ ഇടവേളകളിൽ ആഴ്സണൽ ഗോൾ കണ്ടെത്തി.
വിജയത്തോടെ പ്രീമിയർ ലീഗിൽ കിരീടപോരാട്ടം കടുപ്പിക്കാൻ ആഴ്സണലിന് കഴിഞ്ഞു. 24 മത്സരങ്ങളിൽ 50 പോയിന്റുള്ള ടീം പോയിന്റ് ടേബിളിൽ രണ്ടാമതാണ്. 23 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുള്ള ലിവർപുൾ ആണ് ഒന്നാം സ്ഥാനത്ത്. 41 പോയിന്റുമായി സിറ്റി നാലാമതാണ്.









0 comments