ബ്രസീലിനെ തകർത്ത് അർജന്റീന ; രാജകീയ വിജയവും ഒപ്പം ലോകകപ്പ് യോഗ്യതയും

ബ്യൂണസ് ഐറസ്: ആരാധകർ കാത്തിരുന്ന ബ്രസീൽ അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന. സൂപ്പർ താരം മെസ്സിയില്ലാതെ ഇറങ്ങിയ ലോകചാമ്പ്യന്മാർക്ക് മുന്നിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് ബ്രസീൽ തകർന്നടിഞ്ഞു. ബ്രസീൽ നെയ്മറില്ലാതെയാണ് ഇറങ്ങിയത് .
ലോകകപ്പിന്റെ ലാറ്റിൻ അമേരിക്കൻ യോഗ്യതാറൗണ്ടിലാണ് അർജന്റീനയും ബ്രസീലും നേർക്കുനേർ എത്തിയത്. മത്സരം അവസാനിക്കുംമുമ്പ് തന്നെ അർജന്റീന 2026-ലെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. യുറോഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.
മത്സരത്തിന്റെ ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ അർജന്റീന ലീഡ് നേടി, അതിനുശേഷം മത്സരത്തിന്റെ പൂർണ്ണ നിയന്ത്രണം ലോകചാമ്പ്യന്മാരിലായിരുന്നു. ഏതാണ്ട് ഏകപക്ഷീയമെന്ന് പറയാവുന്ന മത്സരമാണ് കാണികൾക്ക് അർജന്റീന സമ്മാനിച്ചത്.









0 comments